ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ പുന:സംഘടനാ ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുത്തില്ല. ഹംഗറിയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിനാലാണ് താന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് സുഷമ സ്വരാജ് ട്വിറ്റ് ചെയ്തു. താന്‍ പങ്കെടുക്കാത്തത് വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതോടെ അഭ്യര്‍ത്ഥന വാര്‍ത്തയായി. സുഷമ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു എന്ന് തലക്കെട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നായിരുന്നു പരിഹാസരൂപേണയുള്ള വിദേശകാര്യ മന്ത്രിയുടെ
ട്വീറ്റ്-
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയ മന്ത്രിമാരെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
സുഷമ സ്വരാജിന്റെ ട്വീറ്റുകള്‍-
I am unable to attend the swearing in ceremony in Rashtrapati Bhawan since I have a meeting with Foreign Minister of Hungary. /1
— Sushma Swaraj (@SushmaSwaraj) July 5, 2016
I congratulate and welcome all my colleagues joining the Council of Ministers. /2
— Sushma Swaraj (@SushmaSwaraj) July 5, 2016
Media – Pl avoid the headline : 'Sushma skips Oath Ceremony'.
— Sushma Swaraj (@SushmaSwaraj) July 5, 2016
Discussion about this post