പാലക്കാട്: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ. ഐസ്‌ക്രിം കേസിലെ തന്റെ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വിഎസ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തല്‍ വേണ്ടിയിരുന്നില്ല. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ കേസില്‍ താന്‍ കോടതിയില്‍ പോയതെന്നും വിഎസ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഐസ്‌ക്രിം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട വിഎസിന്റെ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. വിഎസിന്റെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം ശരിവച്ചി കൊണ്ടായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിച്ചത് താന്‍ കേസ് കൊടുത്തതു കൊണ്ടാണെന്നും വിഎസ് പറഞ്ഞു.
സര്‍ക്കാരിന് അത് വലിയ രാഷ്ട്രീയനേട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായ സംഭവത്തോടായിരുന്നു വിഎസിന്റെ പ്രതികരണം.
Discussion about this post