ഡല്‍ഹി: വിഘടനവാദി നേതാവും ഹിസ്ബുള്‍ മുജാഹിജിന് ഭീകരനുമായ ബുര്വാഹാനിയുടെ മരണം ഈ മകള്‍ക്ക് സന്തോഷകരമായ വാര്‍ത്തയായിരുന്നു. 2015ല്‍ വാനിയുടെ നേതൃത്വത്തിലുള്ള ഭീകരരുമായി ഉള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു മരിച്ച തന്റെ പിതാവിന് വേണ്ടി സൈന്യം കണക്ക് തീര്‍ത്ത നിമിഷം. രാജ്യത്തിന് മുന്നില്‍ ചിരിച്ച് കൊണ്ട് സല്യൂട്ട് ചെയ്താണ് അവള് ആ മുഹൂര്‍ത്തം പങ്കുവച്ചത്. അതും അച്ഛന്റെ സൈനികവേഷം അണിഞ്ഞ്. മകളുടെ രാജ്യത്തിനോടുള്ള സല്യൂട്ട് ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
2015 ജനുവരി 27നാണ് 42 കാരനായ എം.എന്‍ റായി വീരമൃത്യു വരിച്ചത്. അന്ന് പിതാവിന്റെ മൃതദേഹത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് സല്യൂട്ട് ചെയ്ത മകളുടെ ദൃശ്യം എല്ലാവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
വീഡിയൊ-
https://www.youtube.com/watch?v=p0jTACuu8HU
Discussion about this post