Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

by Brave India Desk
Jul 13, 2016, 10:22 am IST
in Kerala
Share on FacebookTweetWhatsAppTelegram

pinarayi-vijayan-3തിരുവനന്തപുരം: കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ വിരോധം മൂലമുളള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കണ്ണൂരിലെ അക്രമരാഷ്ട്രീയങ്ങളുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് കെ.മുരളീധരന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുളള മറുപടിയിലാണ് മുഖ്യമന്ത്രി കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. ബിജെപിക്കാരായ പത്തുപേര്‍ ചേര്‍ന്നാണ് പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയത്. ഇതിന്റെ വിരോധത്തിലാണ് ബിജെപിക്കാരനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് ഫലപ്രദമായി ഇടപെട്ടു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിടവേളക്ക് ശേഷം കണ്ണൂരില്‍ കഴിഞ്ഞ ദിവസം വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്നു. പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിന് പിന്നാലെ അന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയുമായ കുന്നരു കാരന്താട്ടെ സി.വി ധനരാജാണ്(38) തിങ്കളാഴ്ച രാത്രി പത്തരയോടെ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് വരുകയായിരുന്ന ധനരാജിനെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബൈക്കുകളില്‍ പിന്തുടരുകയും വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊല്ലുകയും ആയിരുന്നു. മാരകമായ രീതിയില്‍ ശരീരം മുഴുവന്‍ വെട്ടുകളേറ്റ ധന്‍രാജിനെ പരിയാരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

മൂന്ന് ബൈക്കുകളിലായെത്തിയ ആറുപേരാണ് ധനരാജിനെ കൊല്ലപ്പെടുത്തിയതെന്ന് സിപിഐഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ധനരാജിന്റെ മരണം സംഭവിച്ച് മൂന്ന് മണിക്കൂര്‍ തികയുംമുന്‍പാണ് അന്നൂരിലെ ബിഎംഎസ് പ്രവര്‍ത്തകന്റെ വീട് ആക്രമിക്കപ്പെടുന്നത്. ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രന്റെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം ഒരു സംഘം വെട്ടുകയായിരുന്നു. തുടര്‍ന്ന് മാരകമായ പരുക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാമചന്ദ്രനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി കേന്ദ്രങ്ങളും ആരോപിച്ചിട്ടുണ്ട്.

 

Tags: politicalkannurmurders
ShareTweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies