തിരുവനന്തപുരം:കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലായെന്ന് സുരേഷ്‌ഗോപി എംപി. എന്നാല്‍ കേരളത്തിലെ യുവതീയുവാക്കള്‍ നാടുവിടുന്നുവെന്ന വാര്‍ത്ത ആശങ്കാജനകമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
കേരളത്തില്‍ നിന്ന് കാണാതായ 21പേര്‍ ഐസിസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിളിച്ചു ചേര്‍ത്ത ഉന്നതതല ഇന്റലിജന്‍സ് യോഗം വിലയിരുത്തിയിരുന്നു. ഇവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post