മലപ്പുറം : മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍ പറഞ്ഞു.വെള്ളാപ്പള്ളി നടേശന് രാജിവെക്കണമെന്ന് പറയാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നും തുഷാര്‍ ചോദിച്ചു. മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത സാഹചര്യത്തിലായിരുന്നു തുഷാറിന്റെ പ്രതികരണം. വെള്ളാപ്പള്ളിയ്ക്കൊപ്പം അഞ്ചുപേരെ കൂടി പ്രതിചേര്‍ത്താണ് വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോ.എം.എന്‍ സോമന്, കെ.കെ മഹേഷ്, ദിലീപ്കുമാര്, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
Discussion about this post