കണ്ണൂർ; എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ, ടി.ജി നന്ദകുമാർ എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്കെതിരായ ആരോപണത്തിൽ സംസ്ഥാന പോലീസ് മേധാവിക്കാണ് ജയരാജൻ പരാതി നൽകിയത്. തന്നെയും പാർട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്ന നിലപാടിലാണ് ഇപി ജയരാജൻ.
നേരത്തെ ശോഭ, നന്ദകുമാർ, കെ സുധാകരൻ എന്നിവർക്ക് ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Discussion about this post