വിവാദമായ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെജിഎസ് ഗ്രൂപ്പ് വീണ്ടും പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു. നേരത്തെ വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ല എന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്കുള്ള അനുമതി നിഷേധിച്ചിരുന്നു. നിലവില്‍ വീണ്ടും പരിസ്ഥിതി പഠനം നടത്തി കെജിഎസ് ഗ്രൂപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് പരിഗണിക്കുക. പരിസ്ഥിതി അനുമതിക്കായുള്ള പരിഗണനാ വിഷയം നിശ്ചയിക്കണമെന്ന് അപേക്ഷയില്‍ കെജിഎസ് ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 29ന് അപേക്ഷ പരിഗണിക്കും.
നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇടത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നത് നിര്‍ണായകമാണ്. പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള സാധ്യത ഇല്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Discussion about this post