Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘മതനിരപേക്ഷ പാര്‍ട്ടിയായത് കൊണ്ടാണ് ലീഗിന്റെ പാക്കിസ്ഥാന്‍ വാദത്തെ പിന്താങ്ങിയത്..’ ‘ജാതിയില്ലാത്തത് കൊണ്ടാണ് സഖാവ് ഇഎംഎസ് മരണപര്യന്തം ജാതിപ്പേര് കൊണ്ടു നടന്നത്’ സിപിഎമ്മിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷത്തെ കളിയാക്കി അഡ്വ. ജയശങ്കര്‍ എഴുതുന്നു

by Brave India Desk
Jul 19, 2016, 12:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

jayasankar
ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്റെ ശതാബ്ദി സിപിഐഎം ആഘോഷിക്കുന്നതിനെ കളിയാക്കി അഡ്വക്കറ്റ് എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ കുറിപ്പ്.
ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ ശതാബ്ദി കമ്മ്യുണിസ്‌റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്‌റ്)ന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിക്കാന്‍ പോകുന്നു. ചട്ടമ്പിസ്വാമി ജയന്തി ദിനമായ ആഗസ്ത് 24 മുതല്‍ അയ്യങ്കാളി ജയന്തി ദിനമായ ആഗസ്ത് 28 വരെയാണ് ആഘോഷം.
വെള്ളാപ്പള്ളി നടേശന്‍ ശ്രീനാരായണ ഗുരുവിനെ വെറും ഈഴവനാക്കി തരംതാഴ്ത്തുന്നതില്‍ മനംനൊന്തിട്ടാണ് സി.പി.ഐ.(എം) ഈ ആഘോഷപരിപാടിയുമായി അരങ്ങത്തെത്തുന്നത്.
സി.പി.എം.നു ജാതിയില്ല മതവുമില്ല എന്ന കാര്യം ലോകപ്രസിദ്ധമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തെക്കാള്‍, ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന സഹോദരന്‍ അയ്യപ്പന്റെ സൂക്തത്തോടാണ് പാര്‍ട്ടിക്ക് ആഭിമുഖ്യം.
മതനിരപേക്ഷ കക്ഷിയായതുകൊണ്ടാണ് അവിഭക്ത കമ്മ്യുണിസ്‌റ് പാര്‍ട്ടി മുസ്‌ലിം ലീഗിന്റെ പാക്കിസ്ഥാന്‍ വാദത്തെ പണ്ട് പിന്താങ്ങിയത്. അതേ കാരണം കൊണ്ടാണ് ഇ.എം.എസ് മലപ്പുറം ജില്ലയുണ്ടാക്കിയതും.
ജാതിയില്ലാത്തതുകൊണ്ടാണ് സഖാവ് ഇ.എം.എസ്. മരണപര്യന്തം നമ്പൂതിരിപ്പാട് എന്ന ജാതിപ്പേര് കൊണ്ടുനടന്നത് ; നാലുമക്കളെക്കൊണ്ടും സ്വജാതിയില്‍ നിന്ന് (അതും ഓത്തുള്ള ഇല്ലത്തുനിന്നു മാത്രം) വേളികഴിപ്പിച്ചതും.
സഖാവ് വീണാ ജോര്‍ജ്ജിനെ ആറന്മുളയില്‍ നിര്‍ത്തി ജയിപ്പിച്ചത് കത്തിച്ചാല്‍ കത്തുന്ന വിപ്ലവകാരി ആയതുകൊണ്ടാണ്, അല്ലാതെ ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല. ഡോ.എസ്.സുജാതയെ മഹാത്മാ ഗാന്ധി സര്‍വകലാശാല സിന്ഡിക്കേറ്റില്‍ നിലനിര്‍ത്തിയത് ആയമ്മയ്ക്കു ആംഗല സാഹിത്യത്തിലുള്ള അഗാധ പാണ്ഡിത്യവും പുരോഗമന പ്രസ്ഥാനത്തോടുള്ള പ്രതിപത്തിയും പരിഗണിച്ചുമാത്രമാണ്. കുബുദ്ധികള്‍ കരുതുംപോലെ നായര്‍ സമുദായ ഉടമസ്ഥന്‍ സുകുമാരന്‍ നായരുടെ മകളായതുകൊണ്ടല്ല.
ജാതി ചോദിക്കരുത്, ജാതി പറയരുത്; പക്ഷെ ജാതിയെ മറന്നൊന്നും ചെയ്യരുത്. നമുക്ക് ജാതിയില്ല, ഉണ്ടായിട്ടേയില്ല; ഇനി ഉണ്ടാകാനും പോകുന്നില്ല.

Tags: adv.jayasankar
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies