ചണ്ഡീഗഡ്: ‘അപ്രത്യക്ഷമായെന്ന്’ വിശ്വസിക്കപ്പെടുന്ന സരസ്വതി നദി ‘ വീണ്ടുമൊഴുകുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഒരു ജനത. ഹരിയാന സര്‍ക്കാരാകട്ടെ ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലും. ഈ മാസം തന്നെ നദിയെ ‘പ്രത്യക്ഷ’പ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഈ മാസം 30ന് നദീ വഴികളില്‍ വെള്ളം പമ്പ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വേദ കാലഘട്ടത്തില്‍ നിറഞ്ഞ് ഒഴുകിയിരുന്ന സരസ്വതി നദിയിലേക്കുള്ള കൈവഴികളെല്ലാം വീണ്ടും നീരൊഴുക്കിനു സജ്ജമായി കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം സരസ്വതി പൈതൃക വികസന ബോര്‍ഡ് ഇതിനകം തന്നെ ദാദാപൂരില്‍ നിന്ന് വെള്ളം ഒഴുക്കാന്‍ അനുമതി നല്‍കി കഴിഞ്ഞു. നിലവില്‍ ദാദാപൂരില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യമുനാനഗര്‍, കുരുക്ഷേത്ര കൈത്താല്‍ ജില്ലകളില്‍ സരസ്വതി നദി നദി ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ ഒഴുകിതുടങ്ങിയാല്‍ കാലവര്‍ഷത്തില്‍ ഇത് സജീവമകുമെന്നാണ് പ്രതീക്ഷ
‘അപ്രത്യക്ഷമായ’ നദിയെ തിരികെ കൊണ്ടുവന്നാല്‍ ആദി ബദ്രിയില്‍ ഒരു ഡാം പണിയുക എന്ന ഒരു ദീര്‍ഘ കാല പദ്ധതിയും സര്‍ക്കാരിന്റെ മുന്‍ഗണനയിലുണ്ട്.
സരസ്വതി നദി തിരികെ കൊണ്ടുവരാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ‘ഒരു സമൂഹത്തിന്റെ പ്രാണനെ സംരക്ഷിക്കുന്നതു പോലെയാണ് എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മുന്‍ കുമയൂണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ കെ വല്‍ദിയയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇതിനകം തന്നെ വേദ കാലഘട്ടത്തിലെ നദിയുടെ പ്രധാന്യത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പരിശോധിച്ചിരുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് പുണ്യനദികളില്‍ ഒന്നായ സരസ്വതി നദി 4000 വര്‍ഷം മുമ്പ് നടന്ന ഭൂകമ്പത്തിലാണ് അപ്രത്യക്ഷയായതെന്നാണ് ഭൌമശാസ്ത്രജ്ഞര്‍ പറയുന്നത്.ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അതിശക്തമായ ഭൂചലനങ്ങള്‍ കാരണം സരസ്വതി അടുത്തുള്ള യമുനാ നദിയില്‍ ചേരുകയോ അല്ലെങ്കില്‍ താര്‍ മരുഭൂമിയില്‍ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സരസ്വതി നദിയെക്കുറിച്ചുള്ള ദുരൂഹതതകള്‍ നീക്കുന്നതിനും നദിയുടെ പ്രവാഹത്തെക്കുറിച്ച് തെളിവുകള്‍ കണ്ടുപിടിക്കുന്നതിനും നിരവധി നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
2002ലെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് സരസ്വതിയെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങള്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പ് തുടങ്ങിയത്. എന്നാല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് നിര്‍ത്തിവയ്പ്പിച്ചു. പിന്നീട് ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം ബിജെപി അധികാരത്തിലെത്തിയതോടെ പദ്ധതി വീണ്ടും പുനര്‍ജനിക്കുകയായിരുന്നു.
Discussion about this post