ഡല്‍ഹി: പാക്ക് അധീന കശ്മീരിലുള്ള പാക്കിസ്ഥാന്റെ അനധികൃത കയ്യേറ്റം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. സ്വാതന്ത്രത്തിന്റെ പേരുപറഞ്ഞ് പാക്ക് അധീന കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പാക്ക് നടപടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കശ്മീരിലെ പ്രശ്നങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാനിലുണ്ടായ ഇന്ത്യാ വിരുദ്ധ റാലികളും പ്രസ്താവനകളും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തത്. ഭീകരര്‍ക്ക് പിന്തുണ നല്കുന്ന പാകിസ്ഥാന്റെ നടപടികളെക്കുറിച്ചും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പ്രതിഷേധം അറിയിച്ചു.
പാക്കിസ്ഥാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബത്തിനും പാക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും സുരക്ഷിതത്വവും നല്‍കണമെന്നും വികാസ് സ്വരൂപ് ആവശ്യപ്പെട്ടു. ഇന്ത്യയിലുണ്ടാകുന്ന ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്ക് നിലപാട് മാറ്റണമെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
Discussion about this post