ഡല്‍ഹി: പൊതുബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലാണ് മോദി അഭിനന്ദനം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ അഭിലാഷമറിഞ്ഞുള്ള രാജ്യതാല്‍പ്പര്യവും പരിഗണിച്ച് ബജറ്റ് അവതരിപ്പിച്ച ജയ്റ്റിലിയെ അഭിനന്ദിക്കുന്നതായി മോദി കുറിച്ചു. ബജറ്റ് ഒരു കൃത്യമായ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. പുരോഗമനപരമായ, യാഥാര്ഥ്യജനകമായ, പോസിറ്റീവായ, പ്രാവര്‍ത്തികമായ, ജാഗ്രതയുള്ള ബജറ്റാണിതെന്നു മോദി വിലയിരുത്തി.
പാവങ്ങള്‍ക്കും, മധ്യവര്‍ഗത്തിനും, യുവാക്കള്‍ക്കും അനുകൂലമായ, വളര്‍ച്ചയും മാറ്റവുമുളവാക്കുന്ന ബജറ്റാണ് ജയ്റ്റ്ലി അവതരിപ്പിച്ചത്. വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും നീതിയും ബജറ്റ് ഉറപ്പാക്കുന്നു. വ്യവസായ സൗഹൃദ ബജറ്റാണിത്. നികുതി വിഷയത്തില്‍ എല്ലാ സംശയവും അകറ്റുന്നു. സുതാര്യമായ, സുസ്ഥിരമായ, ദീര്‍ഘദര്‍ശനം ചെയ്യാവുന്ന നികുതി ഘടനായാണ് ഇവിടെയുള്ളതെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പു നല്കുന്നുവെന്ും മോദി ട്വീറ്റ് ചെയ്തു.
Discussion about this post