കൊച്ചി: ജിഷ വധക്കേസ് പ്രതി അമീര്‍ ഉല് ഇസ്ലാമിന് കഞ്ചാവ് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം അമീര്‍ ഉല് ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി നീട്ടി. അടുത്ത മാസം 10 വരെയാണ് കസ്റ്റഡി നീട്ടിയത്.
Discussion about this post