തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണുന്നതിന് ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പരാജയപ്പെട്ടുവെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രശ്‌നത്തില്‍ നടത്തിയ ഇടപെടലുകള്‍ സംഘര്‍ഷത്തിന് അയവ് ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, സാഹചര്യം കൂടുതല്‍ വഷളാക്കുകയുമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, മുഖ്യവിവരാവകാശ കമ്മിഷണര്‍, പത്രാധിന്മാരോ അവരുടെ പ്രതിനിധികള്‍, ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവര്‍ ആശയവിനിമയം നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സുധീരന്‍ നിര്‍ദ്ദേശിച്ചു. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സുതാര്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരിക്കാതിരിക്കുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ല. അച്ചുതമേനോന്റെ കാലം മുതല്‍ തുടര്‍ന്നു വരുന്നതാണ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന രീതി. അതിന് മുഖ്യമന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണെന്നും സുധീരന്‍ പറഞ്ഞു.
Discussion about this post