ഹമിര്‍പുര്‍: രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ആദ്യ ബിജെപി എംപിയാകാന്‍ തയ്യാറെടുത്ത് അനുരാഗ് താക്കൂര്‍ . 41 കാരനായ അനുരാഗ് താക്കൂര്‍ വെള്ളിയാഴ്ച ടെറിട്ടോറിയല്‍ സൈനീക വിഭാഗത്തില്‍ ചേരും.
ഛണ്ഡിഗഡില്‍ നടന്ന എഴുത്ത്, അഭിമുഖ പരീക്ഷയില്‍ വിജയിച്ച താക്കൂര്‍ ഭോപ്പാലില്‍ നടന്ന പരിശീലനവും പൂര്‍ത്തിയാക്കി. ഹിമാചല്‍പ്രദേശിലെ ഹമിര്‍പുര്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താക്കൂര്‍ സാധാരണ ഓഫീസര്‍ എന്ന നിലയില്‍ ഒഴിച്ചു കൂടാനാവാത്ത പരിശീലനത്തിലും പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് ഇന്ത്യന്‍ പട്ടാളത്തെ സഹായിക്കാനായി പട്ടാളപരിശീലനം ലഭിച്ച പട്ടാളക്കാരല്ലാത്ത വ്യക്തികളുടെ സേനയാണ് ടെറിറ്റോറിയല്‍ ആര്‍മി.
താക്കൂറിന്റെ പിതാമഹന്‍ സൈന്യത്തിലായിരുന്നു. താക്കൂറിനും സൈന്യത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹമെങ്കിലും പ്രവര്‍ത്തനമേഖല ക്രിക്കറ്റിലേക്കും രാഷ്ട്രീയത്തിലേക്കും തിരിയുകയായിരുന്നു.
[fb_pe url=”https://www.facebook.com/official.anuragthakur/posts/1164538080234716:0″ bottom=”30″]
Discussion about this post