മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ആറു പേര് മരിച്ചു. 25 പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. പത്തുപേരെ രക്ഷപ്പെടുത്തി. ഭിവന്ദിയിലെ ഗരീബി നഗര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കബീര്‍ ബിള്‍ഡിംഗ് എന്ന മൂന്നു നില കെട്ടിമാണ് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് നിലംപൊത്തിയത്.
ആറോളം അഗ്നിശമനസേനാ യൂണിറ്റും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം മോശം അവസ്ഥയിലായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം.
Discussion about this post