കണ്ണൂര്‍: സിപിഎം നേതാവും എംഎല്‍എയുമായ ഷംസീറിന് ആക്ഷേപിച്ചു കൊണ്ടുള്ള അഡ്വക്കറ്റ് ജയശങ്കറിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചോര്ച്ചാലുകള്‍ നീന്തികയറിയിട്ടോന്നുമല്ല ! കോടിയേരി ബാലകൃഷ്ണന്റെ പെട്ടിപിടിച്ചാണ് ഷംസീര്‍ നേതാവായതെന്നാണ് വീഡിയൊവില്‍ ജയശങ്കര്‍ പറയുന്നത്. മുഹമ്മദ് റിയാസ് ലോകസഭ സ്ഥാനാര്‍ത്ഥിയായത് ഹാരിസ് അബൂബക്കറിന്റെ നോമിനിയായാണെന്നും ജയശങ്കര്‍ പറയുന്നു
ദുബായിലെ യുവകലാ സാഹിതി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ചൂറ്റും കൂടിയ ആളുകളോട് ജയശങ്കര്‍ നടത്തിയ പരാമര്‍ശം മൊബൈലില്‍ പകര്‍ത്തി ചിലര്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ജയശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ- റിയാസിന്റെ സംസാരം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. സാമാന്യം ഡീസന്റായി തന്നെ സംസാരിക്കുന്നുണ്ട്. ഇങ്ങനെ നിലയില്‍ തുടര്‍ന്നാല്‍ ഒരു എം ബി രാജേഷിന്റെ നിലവാരത്തിലെത്താം. ഷംസീര്‍ പറഞ്ഞതിനെക്കാള്‍ ഇരട്ടി എനിക്ക് പറയാന്‍ സാധിക്കും. ഞാന്‍ ഒരു അടി അടിച്ചാല്‍ പിന്നെ അവന് എണീക്കാന്‍ സാധിക്കില്ല. പറഞ്ഞത് മനസിലായോ? ഇങ്ങനെ പറഞ്ഞാല്‍ മതി. ചോരച്ചാലുകള്‍ നീന്തിയിട്ടൊന്നും അല്ലല്ലോ ഷംസീറേ നീ നേതാവായത്.. കോടിയേരി ബാലകൃഷ്ണന്റെ പെട്ടിപിടിച്ച് കൊടുത്തല്ലേ..?
ആര്‍എസ്എസ് ഓഫീസിലെത്തിയ ശേഷം അഡ്വ. ജയശങ്കര്‍ സിപിഐ(എം) നേതാക്കളെ അധിക്ഷേപിച്ച് സംസാരിക്കുന്നു എന്ന വിധത്തില്‍ ഇടതപക്ഷ സൈബര്‍ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ വീഡിയൊയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിരവധി സിപിഎം സൈബര്‍ പോരാളികളും ജയശങ്കറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം സ്വകാര്യസംഭാഷണങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന നിരീക്ഷണവും ചിലര്‍ നടത്തുന്നു.
വീഡിയൊ-
Discussion about this post