മൈസൂരു: മൈസൂരു ജില്ലാ മജിസ്ട്രേട്ട് കോടതി പരിസരത്ത് സ്ഫോടനം. നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. കോടതിയിലെ ശൗചാലയത്തിലാണ് സ്ഫോടനം നടന്നതെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്ന തടവുകാര്‍ ഉപയോഗിക്കുന്ന ശൗചാലയമാണിത്. സ്ഫോടനത്തില്‍ ഈ മുറിയുടെ ജനല്‍ ചില്ലകള്‍ ചിതറിത്തെറിച്ചു.സംഭവസ്ഥലത്ത് നിന്നും സംശയാസ്പദ സാഹചര്യത്തില്‍ രണ്ട് ബാഗുകള്‍ കിട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെത്തുടര്‍ന്ന് കോടതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ ഒരു ദിവസത്തേക്ക് നിര്‍ത്തി വച്ചു. എന്നാല്‍ സ്ഫോടനം നടന്ന സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലായിരുന്നുവെന്നും കോടതിയില്‍ വേണ്ടത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നുവെന്നും പൊലീസുദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മകന് രാകേശിന്റെ അന്ത്യകര്‍മ്മ ചടങ്ങുകള്‍ക്കുള്ള സുരക്ഷാ ചുമതലയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെന്നും ഇവര്‍ പറയുന്നു.
Discussion about this post