ഡല്‍ഹി: കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ അന്ത്യ നിമിഷങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്ത്. സൈന്യത്തിന് മുന്നില്‍ വാനി പൊട്ടിക്കരഞ്ഞുവെന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘ബുര്‍ഹാന്‍ വാനി തന്റെ മരണനിമിഷങ്ങള്‍ മുന്നില്‍ കണ്ടപ്പോള്‍ സൈന്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു’- ഒളിച്ചിരുന്ന സ്ഥലം സൈന്യം വളഞ്ഞപ്പോഴാണ് വാനി കരഞ്ഞതെന്ന് ഡിഫന്‍സ് വാര്‍ത്തകളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒളിയിടം വളഞ്ഞ സൈന്യം നാല് മിനിറ്റുകള്‍ക്കകം വാനി ഉള്‍പ്പടെ മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയെന്നും വാര്‍ത്തകള്‍ പറയുന്നു.
ജൂലായ് എട്ടിനാണ് ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരില്‍ അനന്തഗാഗ് പ്രവിശ്യയിലായിരുന്നു ഏറ്റമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സുരക്ഷ സേനയുടെ നടപടി.
സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന ബുര്‍ഹാന്‍ വാനി കശ്മീരി യുവാക്കളെ ജിഹാദിന് റിക്രൂട്ട്‌ചെയ്തിരുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും, യുവാക്കളെ ആകര്‍ഷിക്കുന്നതിനുമായി നിരവധി വീഡിയൊകള്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു.
സൈന്യം തലക്ക് വിലയിട്ട വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഘടനവാദി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
Discussion about this post