കൊച്ചി: ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്. ഹോപ് പ്ലാന്റേഷന്റെ 724 ഏക്കര്‍ മിച്ചഭൂമി തോട്ടയുടമയ്ക്ക് വിട്ടുകൊടുത്തെന്ന പരാതിയിലാണ് നടപടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവാണ് വിവാദമായത്. പീരുമേട് സ്വദേശി ഹൈക്കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപാട് പിന്‍വലിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി പരാതിക്കാരന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹോപ് പ്ലാന്റേഷന് ഉടമ എന്നിവര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Discussion about this post