കൊച്ചി: കെ.എം മാണിയോടുള്ള നിലപാടി മയപ്പെടുത്തി ബിജെപി സംസ്ഥാന നേതൃത്വം. കേരള കോണ്‍ഗ്രസിനോടും മാണിയോടും അയിത്തമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഒറു തരത്തിലും അകറ്റി നിര്‍ത്തേണ്ടതില്ല എന്നാണ് ബിജെപി നിലപാട്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് പി,ടി ചാക്കോയുടെ പുത്രന്‍ പി.സി തോമസ് ഇപ്പോള്‍ തന്നെ എന്‍ഡിഎയുടെ ഭാഗമാണെന്നും കുമ്മനം പറഞ്ഞു.
വിഷയം ബിജെപി സംസ്ഥാന കമ്മറ്റിയോഗം ചര്‍ച്ച ചെയ്യുകയാണ്. കേരള കോണ്‍ഗ്രസ് ബിജെപി സഖ്യത്തില്‍ വരുന്നത് രാഷ്ട്രീയ ഗുണം ചെയ്യുമെന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും ഉള്ളത്. ദേശീയ നേതൃത്വത്തിനും ഇതേ നിലപാടാണ് ഉള്ളത്.
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയുമായി ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. മാണി യു.ഡി.എഫില്‍ നിന്ന് പൂര്‍ണമായി തിരിച്ചു വന്നിട്ടില്ല.
തിരിച്ചുപോകാനുള്ള സാധ്യത തള്ളാനാകില്ലെന്നും രാജഗോപാല്‍ അറിയിച്ചു.
കഴിഞ്ഞദിവസമാണ് യു.ഡി.എഫുമായുള്ള മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചത്. യു.ഡി.എഫ് വിട്ടാലും തദ്ദേശ സഹകരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ തുടരുമെന്നും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവരുമെന്ന ചിന്തപോലും തങ്ങള്‍ക്കില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചത്.
Discussion about this post