4000 വര്‍ഷം മുമ്പ് അപ്രത്യക്ഷമായി എന്ന് വിശ്വസിച്ചിരുന്ന പുണ്യനദി സരസ്വതിക്ക് ഭാഗീകമായി പുനര്‍ജന്മം. ഹരിയാനയിലെ ഉന്‍ചാ ചന്ദനയിലെത്തിയ ആയിരങ്ങള്‍ക്ക് സരസ്വതി നദി ഒഴികുന്നത് കാണാന്‍ ഭാഗ്യമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്ന ഹരിയാനയിലെ യമുന നഗര്‍ വില്ലേജിന സമീപം സരസ്വതി നദി ‘ഒഴുകി’യത്. 100 ക്യൂസെക്‌സ് വെള്ളം നദിയിലേക്ക് സര്‍ക്കാര്‍ പമ്പ് ചെയ്യുകയായിരുന്നു.
വൈകാതെ തന്നെ 40 കിലോമീറ്റര്‍ അകലെ കുരുക്ഷേത്ര വരെ നദി ഒഴുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
‘ഞങ്ങള്‍ വ്യാഴാഴ്ച ഉന്‍ചാ ചന്ദന പ്രദേശത്ത് നദിയിലൂടെ വെള്ളം പുറത്തു വിട്ടു. തുടക്കത്തില്‍ 100 ക്യുസെക്‌സ് വെള്ളമാണ് പമ്പ് ചെയ്തത്. ഭാവിയില്‍ ഇത് കുരുക്ഷേത്രവരെ എത്തിക്കാനാണ് ശ്രമം. ജലലഭ്യത അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. ഒഴുക്കില്‍ മറ്റ് തടസ്സങ്ങളില്ലെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ നൂറ് ക്യൂസെക്‌സ് വെള്ളം കൂടി പമ്പ് ചെയ്യും.
അനില്‍ കുമാര്‍ ഗുപ്ത , എഞ്ചിനിയര്‍ ഇന്‍ ചീഫ് , ഹരിയാന ജലസേചന വകുപ്പ്
യമുന നഗറിലെ ഖനനത്തിനിടയില്‍ സരസ്വതി നദിയുടെ കൈവഴികളും ഉറവകളും നേരത്തെ കണ്ടെത്തിയിരുന്നു. നദിയില്‍ മൂന്ന് ഡാം നിര്‍മ്മിച്ച് ഒഴുക്ക് ശാശ്വതമായി നിലനിര്‍ത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
നാലായിരം വര്‍ഷം മുമ്പ് നഷ്ടപ്പെട്ട നദി വീണ്ടെടുക്കുന്നു എന്ന വാര്‍ത്ത ലോകമെമ്പാടുമുള്ള ഹൈന്ദവ സമൂഹം ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പുണ്യനദിയാണ് സരസ്വതി. സരസ്വദി നദി വീണ്ടെടുക്കുന്നതിന് മുന്‍ഗണ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും പ്രത്യേകിച്ച് മന്ത്രി ഉമാഭാരതിയും പ്രഖ്യാപിച്ചിരുന്നു.
ഋഗ്വേദത്തില്‍ സരസ്വതി നദിയെ കുറിച്ച് വര്‍ണിക്കുന്നുണ്ട്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ചില പ്രദേശങ്ങള്‍ എന്നി മേഖലകളിലൂടെയായിരുന്നു സരസ്വതി ഒഴുകിയിരുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
എന്നാല്‍ നദി നിലനിന്നുവെന്നതിന് യാതൊരു തെളിവും കണ്ടെത്താന്‍ ആധുനിക ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല, സരസ്വതി വെറുെ ഐതിഹ്യമെന്നായിരുന്നു വിശദീകരണം. എന്തായാലും സരസ്വതി നദിയുടെ പുനര്‍ജന്മം ഹൈന്ദവ സമൂഹം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post