ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് കെജിഎസ് ഗ്രൂപ്പിന് പഠാനാനുമതി പാരിസ്ഥിതിക പഠനം നടത്താന്‍ കേന്ദ്രഅനുമതി. കെജിഎസ് പഠനാനുമതി തേടി മുന്നോട്ട് വച്ച വാദങ്ങള്‍ തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.
കെജിഎസിന്റെ വാദം ഇങ്ങനെയായിരുന്നു:
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണ്, കേന്ദ്രവ്യോമയാന മന്ത്രാലവും അനുമതി നല്‍കിയിരുന്നു. പഠനം നടത്തിയത് അംഗീകൃത ഏജന്‍സിയാണ് പാരിസ്ഥിതിക പഠനം നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി കോടതിയാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചത്. ഇത് വെറും സാങ്കേതികം മാത്രമാണ്.
അതിനാല്‍ അംഗീകൃത ഏജന്‍സിയെ കൊണ്ട് വീണ്ടും പാരിസ്ഥിതിക പഠനം നടത്താനാണ് കെജിഎസ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയത്.
കെജിഎസിനെ ഇത്തരമൊരു പഠനം നടത്തുന്നില്‍ നിന്ന് പിസ്ഥിതി മന്ത്രാലയത്തിന് ചട്ടപ്രകാരം തടയാനാവാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പരിസ്ഥിതി പഠനത്തിന് വകുപ്പ് അനുമതി നല്‍കിയത്. അതേസമയം പുതിയതായി അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ വിമാനത്താവള പദ്ധതിയോടുള്ള നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്ത് കൃഷി നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
Discussion about this post