ജര്‍മ്മനി രാജ്യത്ത് ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തര മന്ത്രി തോമസ് മൈസീര്‍ കൈക്കൊള്ളുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായാണ് ബുര്‍ഖ നിരോധനം ആലോചിക്കുന്നത്.
രാജ്യത്ത് നിലവില്‍ ബുര്‍ഖ ധരിക്കുന്നതിന് നിയന്ത്രണമില്ല. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വേറെയും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആഞ്ജല മെര്‍ക്കല്‍ സര്‍ക്കാരിന്റെ നീക്കം. കുടിയേറ്റക്കാരെ നാടു കടത്താനുള്ള നടപടികള്‍ ജര്‍മ്മനി ശക്തിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ഇരട്ട പൗരത്വം ഇനി അനുവദിക്കില്ല. കഴിഞ്ഞ മാസം അഫ്ഗാന് സ്വദേശിയായ യുവാവ് ട്രെയിനില്‍ മഴു ഉപയോഗിച്ച് യാത്രക്കാരെ അപായപ്പെടുത്തിയിരുന്നു.
ആന്‍സ്ബാഷിലെ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ജര്‍മ്മനിയില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post