കോട്ടയം: കേരള കോണ്‍ഗ്രസിന് ആരോടും വിരോധമില്ലെന്നും എല്ലാവരോടും സൗമ്യവും സമഭാവനയുമാണ് ഉള്ളതെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. കേരള കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നാധിഷ്ഠിത രാഷ്ട്രീയ നിലപാടാണ് തങ്ങളുടേത്. എവിടെ നന്‍മയുണ്ടോ അവിടെ തങ്ങളുണ്ടെന്നും എടുത്ത നിലപാട് ശരിയാണെന്ന് തന്നെയാണ് വിശ്വാസമെന്നും മാണി കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് വിട്ടു വരുന്നവരുമായി പ്രശ്നാധിഷ്ഠിതമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
Discussion about this post