കണ്ണൂര്‍: പള്ളികളിലെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട് തലശേരി എംഎല്‍എ എ.എന്‍ ഷംസീറിന്റെ അഭിപ്രായത്തെ പിന്തുണച്ചും എസ്‌കെഎസ്എസ്എഫ് രംഗത്ത്. ഒരു പ്രദേശത്ത് അഞ്ചുപള്ളികള്‍ ഉണ്ടെങ്കില്‍ ഒന്നില്‍ നിന്നും ബാങ്ക് വിളിച്ചാല്‍ പോരെയെന്ന് ഷംസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എ.എന്‍ ഷംസീറിന്റെ അഭിപ്രായം സദുദ്ദേശപരമെങ്കില്‍ നല്ലത് തന്നെയെന്ന് എസ്‌കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പറഞ്ഞു. ആദ്യമുണ്ടായ പള്ളിയില്‍ നിന്നും എല്ലാവരും ബാങ്ക് വിളിക്കട്ടെ. ബാക്കിയുളളവര്‍ അതിനെ അവലംബിക്കട്ടെ എന്നും സത്താര്‍ പന്തലൂര്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.
ബാങ്കുവിളിയുമായി ബന്ധപ്പെട്ട തന്റെ വാക്കുകളെ ബാലകൃഷ്ണപിള്ളയുടെ വാക്കുകളുമായി കൂട്ടിവെക്കരുതെന്നും ഷംസീര്‍ പറഞ്ഞിരുന്നു. ബാങ്കുവിളി നമസ്‌കാര സമയം ഓര്‍മ്മിപ്പിക്കാനാണ്. മുസ്ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഷംസീര്‍ വ്യക്തമാക്കിയിരുന്നു.
[fb_pe url=”https://www.facebook.com/Satharpanthaloor/posts/1191619884205877″ bottom=”30″]
Discussion about this post