തിരുവനന്തപുരം: മാണിയെയും മുസ്ലിം ലീഗിനെയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത സിപിഐഎം നിലപാട് തള്ളി വിഎസ് അച്യുതാനന്ദന്. മാണി അഴിമതി വീരനാണെന്നും വര്‍ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും വിഎസ് കുറ്റപ്പെടുത്തി. ഇവരുമായി സിപിഐഎം സഹകരിക്കില്ല. ഈ പാര്‍ട്ടികള്‍ വെച്ചുപുലര്‍ത്തുന്ന ആശയങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും വിഎസ് പറഞ്ഞു.
യുഡിഎഫ് വിട്ട മാണിയെ സ്വാഗതം ചെയ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടാണ് വിഎസ് തള്ളിയത്. മുസ്ലിം ലീഗിനെ കുറിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന എഡിറ്റോറിയലിനെക്കുറിച്ചും കെ.എം.മാണിയുമായുള്ള സഹകരണത്തെക്കുറിച്ചുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വിഎസിന്റെ പ്രതികരണം. കെഎം മാണി ഏറ്റവും വിലിയ അഴിമതി വീരനാണെന്ന് കേരളം പ്രഖ്യാപിച്ചതാണ്. മുസ്ലിം ലീഗ് വര്‍ഗീയത പാര്‍ട്ടിയാണെന്ന കാര്യവും കുപ്രസിദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിന് പിന്നാലെ യുഡിഎഫിലെ ഭിന്നത മുതലെടുത്ത് മാണി വിഭാഗത്തിനും മുസ്ലിം ലീഗിനും എല്‍ഡിഎഫിന്റെ വാതിലുകള്‍ തുറന്നിട്ട് മൃദുസമീപനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. ലീഗിനും പച്ചപരവതാനി വിരിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതിയിരുന്നു. ലീഗിനെ കൂടെകൂട്ടാന്‍ ഒരുക്കമാണെന്ന തരത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രസ്താവന നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലേക്ക് സ്വീകരിക്കുന്നതിനെതിരെ സിപിഐയും ശക്തമായി രംഗത്തുണ്ട്. ദേശാഭിമാനിയില്‍ കെ.എം.മാണിയെ അനുകൂലിച്ചുകൊണ്ടു വന്ന ലേഖനം സിപിഐഎം അഭിപ്രായമാണെന്നു കരുതുന്നില്ലെന്നും മാണിയോടുള്ള സമീപനം മൃദുപ്പെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post