കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഐയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്. ജില്ലയിലെ നേര്യമംഗലത്താണ് 200-ലധികം വരുന്ന സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. സിപിഎം വിട്ടു വന്നവരെ പാര്‍ട്ടിയിലെടുത്തതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് സൂചന. സിപിഎമ്മിന്റെ വിസര്ജ്യങ്ങളെ ചുമക്കുന്നവരായി സിപിഐ നേതൃത്വം അധപതിച്ചുവെന്ന രൂക്ഷ വിമര്‍ശനവുമായാണ് വിമതര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നത്.
നേരത്തെ എറണാകുളം ജില്ലയില്‍ ഉദയംപേരൂരിലും ആമ്പല്ലൂരിലമടക്കം 2,000ഓളം സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് ചേക്കേറിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മും തങ്ങളുടെ ഭാഗം ന്യായീകരിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു.
Discussion about this post