കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്ലാം മതം അനുകൂലിക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തില്‍ നിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് മതപരിവര്‍ത്തനം നടത്തി ആളുകളെ റിക്രൂട്ട് ചെയ്‌തെന്ന സംശയമുയര്‍ന്ന സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരിയുടെ പ്രതികരണം.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ഇസ്ലാമില്‍ വിശ്വസിക്കുന്നെന്ന് പറയുന്ന ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ്. ഇതിനെ നീതിയ്ക്കും സത്യത്തിനും നിരക്കുന്ന തരത്തില്‍ സര്‍ക്കാരിനും സമൂഹത്തിനും പ്രതിരോധിക്കാന്‍ കഴിയണം അദ്ദേഹം വ്യക്തമാക്കി.
നിര്‍ബന്ധിതമായി ആളുകളെ മതപരിവര്‍ത്തനം ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെയും മാര്‍ ജോര്‍ജ് ആലഞ്ചേരി വിമര്‍ശമുന്നയിച്ചു. എല്ലാ രാഷ്ട്രീയ കക്ഷികളും വിഭാഗങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post