തിരുവനന്തപുരം: സഹപ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്‍. ജെ. തച്ചങ്കരി. ചെയ്ത തെറ്റ് എന്താണെന്നു ഇപ്പോഴും മനസിലായിട്ടില്ലന്നും, എങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹ പറഞ്ഞു. സ്വന്തം കൈയിലെ കാശു കൊടുത്ത് സഹപ്രവര്‍ത്തകര്‍ക്ക് മിഠായി വാങ്ങി നല്‍കകുന്നതു തെറ്റാണെന്നു തോന്നുന്നില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.
തച്ചങ്കരി സംസാരിക്കുന്നതിനിടെ ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ വേദിവിട്ടു. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനെന്നായിരുന്നു വിശദീകരണം. നേരത്തെ പിറന്നാള്‍ ആഘോഷ വിവാദം ഉയര്‍ന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തച്ചങ്കരിയെ പരോക്ഷമായി വിമിര്‍ശിക്കുകയും ചെയ്തിരുന്നു.
Discussion about this post