റായിപൂര്‍: കമാന്‍ഡര്‍ റാങ്കിലുള്ള ഒരു സ്ത്രീ ഉള്‍പ്പെടെ നാലു നക്‌സലുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഛത്തിസ്ഗഡിലെ ദന്‍തേവാഡയിലാണ് സുരക്ഷാസേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
സി.ആര്‍.പി.എഫ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗ്രൂപ്പ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവരുടെ സംയുക്ത സേനയാണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ജില്ലയിലെ ദാബാ, കുന്നാ ഗ്രാമങ്ങളിലെ ഒളിസങ്കേതങ്ങളില്‍ കഴിയുന്ന നക്‌സലുകളെ ലക്ഷ്യമിട്ട് സംയുക്ത സേന നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. റായ്പൂരില്‍ നിന്നും ഏകദേശം അഞ്ഞൂറു കിലോമീറ്റര്‍ അകലെയായാണ് ഈ രണ്ടു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.
ആദ്യം നക്‌സലുകള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തെരച്ചിലനിടയില്‍ കൊല്ലപ്പെട്ട നക്‌സലുകളുടെ മൃതശരീരങ്ങളും അവരുടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post