ശബരിമലയിലെ തിരുപ്പതിയാക്കാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനമെന്ന് അഡ്വക്കറ്റ് ജയശങ്കര്‍. ശബരിമല നട വര്‍ഷത്തില്‍ 365 ദിവസവും തുറക്കണമെന്നും തിരുപ്പതി മാതൃകയില്‍ പണക്കാര്‍ക്ക് മാത്രമായി ക്യൂ സംവിധാനം ഏര്‍പ്പെടുത്തണം എന്നുമുള്ള പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ ജയശങ്കര്‍ കളിയാക്കുന്നു. എന്ത് ചെയ്താലും ശാസ്ത്രവിന്റെ ചൈതന്യത്തിന് യാതൊരു ഊനവും വരില്ലെന്നും ടിയാന്‍ പണ്ടേക്കും പണ്ടേ മലയിറങ്ങി രക്ഷപ്പെട്ടുവെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റ്-
ശബരിമലയെ തിരുപ്പതിയാക്കാനാണ് പിണറായി സര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനം.
വര്‍ഷത്തില്‍ 365 ദിവസവും നടതുറക്കണം, പൂജ നടത്തണം, ഭക്തന്മാര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കണം, അവരില്‍ നിന്ന് നേര്‍ച്ച കാഴ്ചകള്‍ സ്വീകരിച്ചു ഭണ്ഡാരം നിറക്കണം.
പണക്കാരായ ഭക്തന്മാര്‍ക്ക് വേണ്ടി തിരുപ്പതി മാതൃകയില്‍ പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തണം. ആളാം പ്രതി ആയിരമോ ആയിരത്തി ഇരുന്നൂറോ വീതം വസൂലാക്കാം. കാലക്രമത്തില്‍ അത് അയ്യായിരമോ പതിനായിരമോ ആക്കാനും വിരോധമില്ല.
മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് റോപ്പ് വേ തുറന്നുകൊടുക്കും. പതിനെട്ടാം പടി പൊളിച്ചു വീതികൂട്ടി തിരക്കുകുറയ്ക്കും. വി.വി.ഐ.പികള്‍ക്കുവേണ്ടി പണ്ട് കരുണാകരന്‍ പ്ലാനിട്ട ഹെലിപാഡ് യാഥാര്‍ഥ്യമാക്കും. തീര്‍ത്ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കും.
മാസാമാസം പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിച്ചു മകരജ്യോതി ഉണ്ടാക്കുന്നകാര്യം സര്‍ക്കാരിന്റെ സജീവപരിഗണയിലുണ്ട്.
ശബരിമലയില്‍ ലിംഗ വിവേചനം അനുവദിക്കില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കായി സന്നിധാനം തുറന്നുകൊടുക്കും. മൂന്നാം ലിംഗക്കാരെയും വിലക്കില്ല.
ഇത്രയൊക്കെ ചെയ്താലും ശാസ്താവിന്റെ ചൈതന്യത്തിന് യാതൊരു ഊനവും വരില്ല. കാരണം ടിയാന്‍ പണ്ടേക്കും പണ്ടേ മലയിറങ്ങി രക്ഷപ്പെട്ടുവല്ലോ.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/923387707790956/?type=3&theater” bottom=”30″]
Discussion about this post