കോട്ടയം: മതംമാറാത്തതിന്റെ പേരില്‍ അമ്മായിയമ്മ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തെ ഭയന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും കുടുംബവും അജ്ഞാതകേന്ദ്രത്തില്‍ അഭയംതേടിയതായി വാര്‍ത്ത. മുസ്ലീംപെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം ബാറിലെ അഭിഭാഷകനായ പി.ബി. മജേഷിനും (28)കുടുംബത്തിനും ഒളിച്ചുതാമസിക്കേണ്ടി വന്നിരിക്കുകയാണെന്ന വാര്‍ത്ത കേരളകൗമുദി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം ഇങ്ങനെ-ചാത്തന്‍തറ പുത്തന്‍പാലത്ത് ഹബീബ്, ജമീല ദമ്പതികളുടെ ഏകമകള്‍ സുറുമിയെ അഭിഭാഷകനായ മജേഷ് വിവാഹം കഴിച്ചിരുന്നു. മജേഷ് മതം മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇതിനായി ഭാര്യ മാതാവ് ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ 9ന് വൈകിട്ട് അഞ്ചോടെ കോട്ടയം നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് മുമ്പില്‍ വച്ചുണ്ടായ വധശ്രമത്തില്‍നിന്ന് അഭിഭാഷകനും ഭാര്യയും ഒന്നേകാല്വയസുള്ള കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭാര്യാമാതാവിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ദമ്പതികളെ നേരിടുകയായിരുന്നു. അക്രമിസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജസ്റ്റിന്, വിജേഷ് എന്നിവരൊഴികെയുള്ളവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ഇതിനുശേഷവും ദമ്പതികളെ പിന്തുടരുന്ന ക്വട്ടേഷന്‍സംഘത്തെ ഭയന്നാണ് വീടുവിട്ടതെന്ന് മജേഷ് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post