കൊച്ചി: പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. കത്തോലിക്ക സഭ ഉള്‍പ്പെടെയുളളവര്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എതിര്‍പ്പുകള്‍ വരുന്നത് കൊണ്ട് പിന്മാറില്ല. മദ്യനയം മാറ്റുക തന്നെ ചെയ്യും. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വിശദീകരണം കേട്ടശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം എന്ന് വി.എസ് അച്യുതാനന്ദന് വ്യക്തമാക്കി.
മദ്യനയം മാറ്റണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം വകുപ്പ് വീണ്ടും എത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന് വേണ്ടി സ്വകാര്യ ഏജന്‍സി നടത്തിയ പഠനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിലവിലെ മദ്യനയം കോണ്‍ഫറന്‍സ് ടൂറിസത്തിന് വെല്ലുവിളിയാണെന്നും കേരളത്തിലേക്കുളള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നതായും പഠനം പറയുന്നു. ബാറുകള്‍ അര്‍ദ്ധരാത്രി വരെ തുറക്കണമെന്നും പഠനത്തിലുണ്ട്.
Discussion about this post