പയ്യന്നൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെതിരെ പോലിസ് കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ നേതാവ് നന്ദകുമാറിനെതിരെ ചുമത്തിയ കാപ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍
ഈ കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ ഒരു സംഘം ആളുകള്‍ വീടുവളഞ്ഞ് കൊലപ്പെടുത്തിയത്. കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് നന്ദകുമാറിനെ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post