ഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം എന്‍.ഐ.എ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രലായം പുറത്തിറക്കി.
കാണാതായവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്.
കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് നേരത്തേ സമര്‍പ്പിച്ചിരുന്നു. കാണാതായ പലരും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി എന്‍ഐഎയ്ക്ക് സൂചന ലഭിച്ിട്ുണ്ട്. പലരും അഫ്ഗാനിസ്ഥാനലും സിറിയയിലും ആണ് ഉള്ളതെന്നും വ്യക്തമായി. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ അപ്രത്ക്ഷമായിട്ടുണ്ടോ എന്നതിലും അന്വേഷണം ആവശ്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്‌മെന്റും ഉള്‍പ്പടെയുള്ള ആരോപണം ഉയര്‍ന്ന കേസിന് രാജ്യാന്തര ബന്ധമുണ്ടെന്ന സൂചനയും അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നതിന് കാരണമായി.
Discussion about this post