ഡല്‍ഹി: സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 500 ഹെലികോപ്ടറുകളും 12 മുങ്ങി കപ്പലുകളും 200 യുദ്ധവിമാനങ്ങളും വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഇതിനായി 15 ലക്ഷം കോടി രൂപ ചെലവഴിക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. 2017 മാര്‍ച്ച് മാസത്തോടെ 86,340 കോടി രൂപ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ചെലവഴിക്കും.
120 ഇരട്ട എന്‍ജിന്‍ യുദ്ധവിമാനങ്ങളും 100 ഒറ്ര എന്‍ജിന്‍ വിമാനങ്ങളുമാകും വാങ്ങുക. ഇതോടെ പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തേണ്ട തകയില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Discussion about this post