തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് സുഹൃത്തുക്കളെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ കോടതിയുടെ ഉത്തരവ്. ചാലക്കുടി ഫസ്‌ററ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി ആറു പേര്‍ക്കെതിരേയും നോട്ടീസ് അയച്ചു വിളിപ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് കോടതി നുണ പരിശോധനാ നടപടിയുമായി മുന്നോട്ട് പോകാന്‍ പൊലീസിന് അനുമതി നല്‍കിയത്. ഉത്തരവിന്റ പകര്‍പ്പ് കിട്ടായാല്‍ ഉടന്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധനാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.
പരിശോധനയ്ക്ക് അനുമതി തേടി ചാലക്കുടി പോലീസ് കോടതിയെ സമീപിച്ചിരുന്നു. ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയതിനെ തുടര്‍ന്നാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്. കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്റെയും സാന്നിധ്യം കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഇവയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Discussion about this post