ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനുമെതിരെ ബി.ജെ.പി എം.പി: സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും വിമര്‍ശനവുമായി രംഗത്ത്. ഇരുവരും ചേര്‍ന്ന് അമേരിക്കയുടെ താല്‍പര്യങ്ങള്‍ ഇന്ത്യയ്ക്കു മേല്‍ അടിച്ചേല്‍പിച്ചുവെന്ന് സ്വാമി പറഞ്ഞു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാത്തതിന്റെ പേരിലാണ് രാജനെ സ്വാമി വിമര്‍ശിച്ചത്. എന്നാല്‍, ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരിലായിരുന്നു അരവിന്ദ് സുബ്രഹ്മണ്യനോടുള്ള സ്വാമിയുടെ എതിര്‍പ്പ്,
അമേരിക്കയുടെ മാനേജ്‌മെന്റ് ബിരുദം നേടിയിട്ടുള്ള രാജനും അരവിന്ദ് സുബ്രഹ്മണ്യനും ‘ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നും സ്വാമി ആരോപിച്ചു.
സെപ്തംബര്‍ നാലിനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ സ്ഥാനത്ത് നിന്ന് രഘുറാം രാജന്‍ പടിയിറങ്ങുന്നത്. രണ്ടാമതൊരു പ്രാവശ്യം കൂടി ആ സ്ഥാനം വഹിക്കില്ലെന്ന് രാജന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ തിരഞ്ഞെടുത്തിരുന്നു.
Discussion about this post