ഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ രംഗത്ത്. അഫ്‌സല്‍ ഗുരുവിന് നീതി നിഷേധിക്കുകയായിരുന്നു. അഫ്‌സല്‍ ഗുരുവിനെതിരെ മതിയായ തെളിവില്ലായിരുന്നെന്നും അഫ്‌സല്‍ ഗുരുവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2013 ഫെബ്രുവരിയിലാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്കിയിരുന്നില്ല. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കശ്മീരിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ പിഡിപിയും രംഗത്തെത്തിയിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് പിഡിപി എംഎല്‍എമാര്‍ കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നു.
Discussion about this post