നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ മിക്ക സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലും കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്നത് പ്യൂണ്‍മാരാണ്. അധ്യാപകര്‍ ഇല്ലാഞ്ഞിട്ടല്ല ഇവര്‍ ക്ലാസ്സെടുക്കുന്നത്. ആരും തിരിഞ്ഞുനോക്കുന്നില്ലാത്തതിനാലാണ്. ഇക്കാര്യത്തില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ല, കാരണം പ്രധാന അധ്യാപരോ വിദ്യാഭ്യാസ വകുപ്പ് അധികൃതരോ പോലും കേട്ടഭാവം നടിക്കില്ല.
കുട്ടികളെ പഠിപ്പിക്കണം, സ്വീപ്പര്‍മാര്‍ എത്തിയില്ലെങ്കില്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കണം. അങ്ങനെ നൂറുകൂട്ടം ജോലികള്‍ ആണ് പ്യൂണ്‍മാര്‍ക്ക് ഇവിടെ. നനോട്ട ബ്ലോക്കിലെ ബെഹദ വില്ലേജിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്യൂണ്‍ ക്ലാസെടുക്കുന്നത് 50 കുട്ടികള്‍ക്കാണ്. മാസങ്ങളോളമായി ഇവിടേക്ക് തിരിഞ്ഞുനോക്കാത്ത അധ്യാപകര്‍ വരെയുണ്ടെന്ന് പ്യൂണ്‍മാര്‍ പരാതിപ്പെടുന്നു. സ്‌കൂളില്‍ പരിശോധന നടത്താന്‍ പ്രധാന അധ്യാപകനോ വിദ്യാഭ്യാസ വകുപ്പ് അധികൃതരോ എത്താറില്ല. പരാതിപ്പെട്ടാല്‍ പോലും ആരും തിരിഞ്ഞുനോക്കില്ലെന്നും ഒരു പ്യൂണ്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയെയാണ് ഇത് വ്യക്തമാക്കുന്നത്.
Discussion about this post