മുത്തലാഖിനെ അനുകൂലിച്ച് മുസ്ലിം വ്യക്തി നിയമബോര്‍ഡിന്റെ സത്യവാങ് മൂലം. മുത്തലാഖ് നിരോധിക്കുന്നത് വഴിയുള്ള വ്യക്തി നിയമത്തിലെ ഇടപെടല്‍ വിശ്വാസത്തിന് എതിരാണെന്നും സത്യവാങ് മൂലത്തില്‍
പറയുന്നു.
മുത്തലാഖ് നിരോധിക്കണമെന്ന് കാണിച്ച് മുസ്ലിം വനിത സംഘടനകളും വനിതകളും നല്കിയ ഹര്‍ജിയിലാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയത്. വിവിധ മുസ്ലിം മതനേതാക്കളും സംഘടനകളും മുത്തലാഖിനെ അനുകൂലിച്ച് ഹര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ത്രീ വിവേചനത്തിനിടയാക്കുന്ന മുത്തലാഖ് അംഗീകരിക്കരുതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതേ നിലപാട് തന്നെയാണ് കേന്ദ്രസര്‍ക്കാരിനും ഉള്ളത്.
Discussion about this post