തൃശ്ശൂർ: തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറും കോൺഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു.
അർദ്ധരാത്രിയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം തൃശ്ശൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അരണാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ടോടെയാകും മൃതദേഹം സംസ്‌കരിക്കുക.
2000ലെ തെരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടായിരം വരെ തൃശ്ശൂർ നഗരസഭ ആയിരുന്നു. 2004 വരെ അദ്ദേഹം മേയർ സ്ഥാനത്ത് തുടർന്നു. പിന്നീട് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
Discussion about this post