ലക്നൗ :പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിൽ . രാമക്ഷേത്രത്തിൽ ദർശനം നടത്തും. അദ്ദേഹം അയോദ്ധ്യയിലെ രാംലല്ലയെ ദർശിക്കുക. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ആരതിയിലും പൂജ കർമ്മങ്ങളിലും പങ്കെടുക്കും. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിക്കുന്നത്.
റാം ലല്ലയുടെ ദർശനത്തിന് ശേഷം പ്രധാനമന്ത്രി അയോദ്ധ്യയിൽ ഏകദേശം 2 കിലോമീറ്റർ റോഡ് ഷോ നടത്തും. സുഗ്രീവ കോട്ടയിൽ നിന്ന് ആരംഭിച്ച് ചൗക്ക് റോഡ് ഷോ. പരിപാടിയിൽ ആളുകൾ അവരുടെ പരമ്പരാഗത വേഷവിധാനത്തിൽ അണിനിരക്കും.
ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇത് ആദ്യമായാണ് അയോദ്ധ്യയിൽ സന്ദർശനം നടത്തുന്നത്. അയോദ്ധ്യയിൽ എത്തുന്ന പ്രധാനമന്ത്രിക്ക് വൻ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിൻ്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ന് പുലർച്ചെ മുതൽ വൻ ഭക്തജനപ്രവാഹമാണ് . ഇതേ തുടർന്ന് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Discussion about this post