കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റേയും മക്കളുടേയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ബാബുവിനെതിരെ നേരത്തെ എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു.
രാവിലെ ആറു മണിയോടെയാണ് വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും അദ്ദേഹത്തിന്റെ സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും വീടുകളില്‍ റെയ്ഡിനെത്തിയത്. ഇതോടൊപ്പം ബാബുവിന്റെ രണ്ട് പെണ്മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. കോടതിയില്‍ എഫ്.ഐ.ആര് ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച് വിജിലന്‍സ് പരിശോധനകള്‍ നടത്തിയിരുന്നു.
Discussion about this post