കോട്ടയം: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. കോട്ടയം കുറപ്പന്തറയിൽ ആയിരുന്നു സംഭവം. തോട്ടിൽ വാഹനം കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്നു സംഘം. ഗൂഗിൽ മാപ്പ് നോക്കിയായിരുന്നു ഇവർ സഞ്ചരിച്ചത്. ഇതിനിടെ തോട്ടിൽ വീഴുകയായിരുന്നു.
നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേരെയും അപ്പോൾ തന്നെ രക്ഷിച്ചു. ഇവർക്ക് പരിക്കില്ല.












