ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. നിർമാൺ ഭവനിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ശേഷം ഇരുവരും ഒന്നിച്ച് സെൽഫിയും എടുത്തു.
രാവിലെ 10 മണിയോടെയായിരുന്നു ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു ഇരുവരും എത്തിയത്. വോട്ട് ചെയ്ത് പുറത്തെത്തിയ ശേഷം ഇരുവരും സെൽഫി എടുത്തു. ഇതിന് ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എടുത്ത സെൽഫി രാഹുൽ ട്വിറ്ററിലും പങ്കുവച്ചിട്ടുണ്ട്.
വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ മഹത്തായ ഉത്സവത്തിൽ താനും മാതാവും പങ്കാളികളായി എന്ന് രാഹുൽ കുറിച്ചു. നിങ്ങളും വീടുകളിൽ നിന്നും പുറത്തുവന്ന് വോട്ട് ചെയ്യണം. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവി വോട്ടിലാണ് എന്നും രാഹുൽ പറഞ്ഞു.
ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക്, നോർത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നീ മണ്ഡലങ്ങളിൽ ആണ് ഇന്ന് തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെയായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത്.
Discussion about this post