കൊൽക്കത്ത : പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ദിനത്തിൽ പലയിടത്തും വലിയ ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ കാന്തിയിൽ സിആർപിഎഫ് ജവാന് നേരെ ആക്രമണം ഉണ്ടായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയത്. വോട്ടെടുപ്പ് കേന്ദ്രത്തിൽ വെച്ചാണ് സി ആർ പി എഫ് ജവാൻ ആക്രമിക്കപ്പെട്ടത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ബംഗാളിലെ ജനങ്ങൾക്ക് സമാധാനപരമായി വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് തൃണമൂൽ സൃഷ്ടിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ബൂത്തുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെയും മറ്റും പേരിൽ രാവിലെ പത്തുമണിക്ക് ഉള്ളിൽ തന്നെ ഏകദേശം 400 ഓളം പരാതികളാണ് പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Discussion about this post