ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ ബുദ്ധിജീവികളുടെ പിന്തുണ തേടാന്‍ പാക്കിസ്ഥാന്റെ നീക്കം. കശ്മീര്‍ വിഷയത്തില്‍ ശക്തമായി വിഘടനവാദികള്‍ക്കും പാക്കിസ്ഥാനമെതിരെ നീങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പിന്തുണക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നേതാക്കളെ പിന്തുണക്കാനാണ് പാക്കിസ്ഥാന്റെ നീക്കം ഇതിന്റെ ഭാഗമായി കശ്മീര്‍ വിഷയത്തില്‍ സംസാരിക്കാന്‍ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയിയെ ക്ഷണിക്കാന്‍ പാകിസ്ഥാന് അസംബ്ലിയില്‍ നിര്‍ദേശം ഉയര്‍ന്നു.
പാക്കിസ്ഥാനിലുള്ള പഞ്ചാബ് അസംബ്ലി അംഗമായ ഷേഖ് അലാവുദ്ദീനാണ് അരുന്ധതി റോയിക്ക് കാശ്മീര്‍ വിഷയത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. അരുന്ധതി റോയിയെ ക്ഷണിക്കുന്ന വിഷയത്തില്‍ പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് തൊഴില്‍ മാനവശേഷി മന്ത്രി രാജാ അഷ്ഫാഖ് സര്‍വാര്‍ വ്യക്തമാക്കിയതായി പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരിന് ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നല്‍കണമെന്ന് കഴിഞ്ഞ ദിവസം അരുദ്ധതി റോയി പറഞ്ഞിരുന്നു. ശ്രീനഗറില്‍ നടന്ന റാലിയില്‍ വിഘടനവാദികളുടെ വാദങ്ങളെ പിന്തുണക്കുന്ന നിലപാടാണ് അരുദ്ധതി റോയി ഉയര്‍ത്തിയത്. ഇന്ത്യ കശ്മീരില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനേക്കാള്‍ പ്രധാനമാണ് കശ്മീര്‍ ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നത് എന്നായിരുന്നു ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ പ്രതികരണത്തില്‍ അരുദ്ധതി റോയി പ്രതികരിച്ചത്.
ഇന്ത്യയില്‍ വിഘടനവാദികളെ പിന്തുണക്കുന്ന ഇടത്പക്ഷ ബുദ്ധിജീവികളുടെ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.
Discussion about this post