റോത്തക്ക്: മനേശറിലെ ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭുപീന്ദര്‍ സിങ് ഹൂഡയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടാറിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് റെയ്ഡ്. മനേശറിലെ 400 ഏക്കര്‍ ഭൂമി 2004 മുതല്‍ 2007 വരെ പാട്ടത്തിന് കൊടുത്തതു സംബന്ധിച്ച് ഗവണ്‍മെന്റിന് വന്‍ നഷ്ടവും സ്വകാര്യ നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭവും നേടി കൊടുത്തു.
കര്‍ഷകരില്‍ നിന്നും ചെറിയ വിലയില്‍ ഭൂമി ഏറ്റെടുത്ത് സ്വകാര്യ നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭത്തില്‍ കൈമാറിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് വന്‍ നഷ്ടം നേരിട്ടുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡിന് ഉത്തരവിട്ടത്.
ശനിയാഴ്ച രാവിലെയാണ് സിബിഐ സംഘം ഹൂഡയുടെ റോത്തക്കിലെ വീട്ടിലെത്തിയത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഡെല്‍ഹി, ചണ്ഡിഗഡ്, റോത്തക്ക്, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളിലും, ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. 2004 മുതല്‍ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്നു ഭുപീന്ദര്‍ സിങ് ഹൂഡ.
Discussion about this post